
സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ശബരിമലയിൽ നിയമനം; പൊലീസുകാരനെ നിയമിച്ച ഉത്തരവ് റദ്ദാക്കി
|അടൂർ ക്യാമ്പിലെ എസ്ഐ ആർ.കൃഷ്ണകുമാറിന്റെ നിയമനമാണ് മീഡിയവൺ വാർത്തക്ക് പിന്നാലെ റദ്ദാക്കിയത്
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ പൊലീസുകാരനെ നിയമിച്ച ഉത്തരവ് റദ്ദാക്കി. അടൂർ ക്യാമ്പിലെ എസ്ഐ ആർ.കൃഷ്ണകുമാറിന്റെ നിയമനമാണ് മീഡിയവൺ വാർത്തക്ക് പിന്നാലെ റദ്ദാക്കിയത്. 2014ലെ നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ പ്രതിയായിരുന്നു കൃഷ്ണകുമാർ.
വാർത്ത വന്നതിന് പിന്നാലെ അധികാരികളുമായി ബന്ധപ്പെടുകയും നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ തന്നെ അതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാവുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതി തന്നെയാണ് ഇത്തരത്തിൽ അന്വേഷണം നടത്താൻ എഡിജിപിയെ ചുമതലപ്പെടുത്തിയത്.
ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥൻ ഈ പദവിയിലേക്ക് വന്നത് എന്നുള്ള കാര്യമാണ് കോടതി ചോദിച്ചത്. 2014ലെ നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ പ്രതിയായ ആൾകാണ് ശബരിമല സ്വർണക്കൊള്ള കേസ് വിവാദം കത്തിനിൽക്കുന്ന സമയത്ത് ശബരിമലയിൽ ഉദ്യോഗസ്ഥനായി നിയമനം ലഭിക്കുന്നത്.