< Back
Kerala

Kerala
കോഴിക്കോട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം കവർന്ന കേസിലെ പ്രതിയെ കണ്ടെത്താനായില്ല
|12 Jun 2025 6:28 AM IST
പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം കവര്‍ന്നത്
കോഴിക്കോട്: പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്.
സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റിവെയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കവർച്ച. ഇയാൾ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ അടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു.
കൂടുതൽ സിസിടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ ഇന്നലെ മുതൽ സ്വിച്ച് ഓഫാണ്.