< Back
Kerala
ചീട്ടു കളിച്ചത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച പ്രതികൾ റിമാൻഡിൽ
Kerala

ചീട്ടു കളിച്ചത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച പ്രതികൾ റിമാൻഡിൽ

Web Desk
|
13 July 2023 6:51 AM IST

പത്തനാപുരം ചിതൽവെട്ടിയിലുള്ള ഫാമിങ് കോർപ്പറേഷന്റെ എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ എറണാകുളം സ്വദേശി ആന്റണിക്കാണ് മർദനമേറ്റത്

കൊല്ലം: പത്തനാപുരത്ത് ഫാമിങ് കോർപ്പറേഷന്റെ എസ്റ്റേറ്റിലെ സെക്യൂരിറ്റിയെ മർദിച്ച കേസിൽ രണ്ട് പേർ റിമാൻഡിൽ. എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി ചീട്ടുകളിച്ചത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്.

പത്തനാപുരം ചിതൽവെട്ടിയിലുള്ള ഫാമിങ് കോർപ്പറേഷന്റെ എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ എറണാകുളം സ്വദേശി ആന്റണിക്കാണ് മർദനമേറ്റത്. ഒരു സംഘം ആളുകൾ എസ്റ്റേറ്റ് പരിസരത്ത് അതിക്രമിച്ചു കയറി ചീട്ടുകളിയിൽ ഏർപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ഇവരെ പുറത്താക്കാർ ശ്രമിക്കുന്നതിനിടയിലായിരുന്നു മർദനം.

പരിക്കേറ്റ ആന്റണി പത്താനാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ ഉൾപ്പെട്ട മണ്ണായികോണം സ്വദേശി നൗഷാദ്, നടുമുരുപ്പ് സ്വദേശി നാദിർഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Similar Posts