< Back
Kerala

Kerala
ശുചിമുറിയിൽ പോകാൻ കൈവിലങ്ങ് അഴിച്ചപ്പോൾ കഞ്ചാവ് കേസ് പ്രതി ഓടി രക്ഷപ്പെട്ടു
|3 Sept 2023 11:00 AM IST
ഒഡീഷ സ്വദേശി വിജയ് ഗമംഗ ആണ് എക്‌സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നത്
ഇടുക്കി: അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുകളഞ്ഞു.ഒഡീഷ സ്വദേശി വിജയ് ഗമംഗ ആണ് നർകോട്ടിക്ക് സംഘത്തിന്റെ പിടിയിലായതും പിന്നീട് രക്ഷപ്പെട്ടതും.
എക്‌സൈസ് ഓഫീസിൽ കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽ പോകാൻ കൈവിലങ്ങ് അഴിച്ചപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നെന്നാണ് വിവരം. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടെത്തുന്നതിനു വേണ്ടി നാർക്കോട്ടിക് സംഘം അടിമാലി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.