< Back
Kerala
ഇടുക്കിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
Kerala

ഇടുക്കിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Web Desk
|
31 May 2022 7:40 AM IST

പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ദേവസ്യയാണ് പ്രതി

ഇടുക്കി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ദേവസ്യയക്കാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2015 മെയ് 26 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി നിരന്തരം വഴക്കുണ്ടാക്കുമായിരുന്ന പ്രതി ഭാര്യ മേരിയെ കിടപ്പുമുറിയിൽ വെച്ച് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെയും അയൽവാസികളുടെയും മൊഴികളും സാഹചര്യത്തെളിവുകളും കേസിൽ നിർണ്ണായകമായി.

പെരുവന്താനം എസ്.ഐ ആയിരുന്ന ടി.ഡി.സുനിൽകുമാർ,പീരുമേട് സി.ഐ വി.വി മനോജ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.മനോജ് കുര്യൻ ഹാജരായി.

Similar Posts