< Back
Kerala

Kerala
ഡോർ ഫ്രെയിമുകളും ജനൽ ഗ്രില്ലുകളും മോഷ്‌ടിച്ച പ്രതികൾ അറസ്റ്റിൽ
|19 Dec 2023 10:44 PM IST
8.26 ലക്ഷം രൂപ വിലവരുന്ന 90 ഡോർ ഫ്രെയിമുകളും 380 ഗ്രില്ലുകളുമാണ് പ്രതികൾ മോഷ്‌ടിച്ചത്.
കൊച്ചി: എറണാകുളം കാക്കനാട് ഡോർ ഫ്രെയിമുകളും ജനൽ ഗ്രില്ലുകളും മോഷ്‌ടിച്ച പ്രതികൾ അറസ്റ്റിൽ. പറവൂർ സ്വദേശികളായ അമാൻ, മുഹമ്മദ് ബിലാൽ, ഫസറുദ്ദീൻ, തമിഴ്‌നാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.
കാക്കനാട്ടെ ഫ്ലാറ്റിൽ കഴിഞ്ഞദിവസമാണ് സംഭവം. 8.26 ലക്ഷം രൂപ വിലവരുന്ന 90 ഡോർ ഫ്രെയിമുകളും 380 ഗ്രില്ലുകളുമാണ് പ്രതികൾ മോഷ്‌ടിച്ചത്.
സെയിൽസ് എക്‌സിക്യൂട്ടീവായ അമാന്റെ ഒത്താശയോടെയാണ് മറ്റു പ്രതികൾ മോഷണം നടത്തിയത്. മോഷ്ടിച്ച സാധനങ്ങൾ മുഹമ്മദ് ബിലാലിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവരെ കാക്കനാട് കോടതി റിമാൻഡ് ചെയ്തു.