< Back
Kerala

Kerala
കോട്ടയത്ത് ജയിലിൽ ചാടിയ കൊലക്കേസ് പ്രതി പിടിയിൽ
|9 July 2022 10:05 PM IST
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് പിടിയിലായത്
കോട്ടയം: കോട്ടയം ജില്ലാ ജയിലിൽനിന്ന് ചാടിയ കൊലക്കേസ് പ്രതി പിടിയിൽ. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് പിടിയിലായത്. മീനടത്തെ വീടിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ ജയിലിൽ നിന്നും ചാടി പോയത്. ബാത്റൂമിൽ പോകാനായി എണീറ്റ ബിനു മോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ജനുവരി 17ന് നടന്ന കേരളത്തെ ഞെട്ടിച്ച ഷാൻ വധത്തിലെ അഞ്ചാംപ്രതിയാണ് ബിനു മോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുപോയി ഇട്ടത്. ബിനു മോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.
Accused of jumping from Kottayam district jail arrested