< Back
Kerala
മൊബെെൽ ഉപയോ​ഗിച്ചില്ല, മതം മാറി പാസ്റ്ററായി ജീവിതം; ബലാത്സംഗക്കേസിലെ പ്രതി  25 വർഷങ്ങൾക്കുശേഷം പിടിയില്‍

പ്രതി മുത്തുകുമാര്‍

Kerala

'മൊബെെൽ ഉപയോ​ഗിച്ചില്ല, മതം മാറി പാസ്റ്ററായി ജീവിതം'; ബലാത്സംഗക്കേസിലെ പ്രതി 25 വർഷങ്ങൾക്കുശേഷം പിടിയില്‍

Web Desk
|
6 Nov 2025 12:30 PM IST

അതിവിദഗ്ധമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്

വഞ്ചിയൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ.നിറമൺകര സ്വദേശി മുത്തുകുമാറിനെ തമിഴ്നാട്ടിൽ നിന്നാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്.

2001 ലായിരുന്നു സംഭവം നടന്നത്.ട്യൂഷന്‍ സെന്‍റര്‍ നടത്തുകയായിരുന്ന ഇയാള്‍ വിദ്യാര്‍ഥിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെൺകുട്ടിയെപീഡിപ്പിച്ച ശേഷം ഇയാൾ കേരളം വിടുകയായിരുന്നു.മൊബൈൽ ഫോണും പോലും ഉപയോഗിക്കാതിരുന്ന പ്രതിയെഅതിവിദഗ്ധമായ അന്വേഷണത്തിലൂടെ ആണ് പിടികൂടിയത്. പബ്ലിക് ടെലിഫോൺ ബൂത്തുകളിൽ നിന്നാണ് ഫോണിൽ സംസാരിച്ചിരുന്നത്.ബാങ്ക് ഇടപാടുകളെല്ലാം സിഡിഎം വഴിയാക്കുകയും ചെയ്തു. പ്രതി ബന്ധപ്പെടാൻ സാധ്യതയുള്ള 150 ഓളം ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി.മുപ്പതിലധികം ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു.ഇതിന് പിന്നാലെയാണ് മുത്തുകുമാറിനെക്കുറിച്ച് സൂചന ലഭിച്ചത്.

എന്നാല്‍ ഒളിവില്‍ പോയ പ്രതി മതം മാറുകയും സാം എന്ന പേര് സ്വീകരിച്ച് പാസ്റ്ററാകുകയും ചെയ്തെന്നും പൊലീസ് പറയുന്നു.തമിഴ്നാട്ടില്‍ നിന്ന് രണ്ടുവിവാഹവും ഇയാള്‍ ചെയ്തെന്നും പൊലീസ് പറയുന്നു.


Similar Posts