< Back
Kerala

Kerala
നാല് പേരെ വെട്ടിയത് കളിയാക്കിയതിലെ വിരോധം മൂലമെന്ന് പ്രതി
|2 Oct 2023 6:50 AM IST
വെട്ടേറ്റവർ അപകടനില തരണം ചെയ്തതായി ആശുത്രി അധികൃതർ അറിയിച്ചു.
കൊച്ചി: കളിയാക്കിയതിലുള്ള വിരോധമാണ് കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ന് പ്രതി അനൂപ്. അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വെട്ടേറ്റവർ അപകടനില തരണം ചെയ്തതായി ആശുത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്.
എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണ് അയൽവാസിയായ അനൂപ് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.