< Back
Kerala
കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തൽ
Kerala

കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തൽ

Web Desk
|
10 Feb 2025 7:20 AM IST

ഡൊമനിക് മാർട്ടിൻ ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു

എറണാകുളം: കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമനിക് മാർട്ടിൻ ബോംബുണ്ടാക്കിയ രീതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തൽ. ചിത്രങ്ങൾ അടക്കമാണ് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം നടത്താൻ പൊലീസ് തീരുമാനം എടുത്തു. ഇന്റർപോളിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നൽകിയിരുന്നു.

നേരത്തെ ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഡൊമനിക് മാർട്ടിൻ ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളാണ് അന്വേഷിച്ചത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കിയിരുന്നു. കേസിൽ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Similar Posts