< Back
Kerala
sulfiker

സുല്‍ഫിക്കര്‍

Kerala

കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി പരോളിനിടെ മുങ്ങി; പിടിയില്‍

Web Desk
|
18 April 2024 7:15 AM IST

കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയില്‍ സുള്‍ഫിക്കറാണ് അറസ്റ്റിലായത്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചു വരവേ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയില്‍ സുള്‍ഫിക്കറാണ് അറസ്റ്റിലായത്.

2008ല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിനെ കുത്തികൊന്ന കേസിലാണ് സുള്‍ഫിക്കറിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ജയിലിൽ നിന്നും 2019ൽ പരോളിലിറങ്ങിയ ഇയാൾ ഒളിവിൽ പോയി. കുറച്ചുനാള്‍ ഏര്‍വാടി പള്ളിയിലും പരിസരത്തുമായി കറങ്ങി നടന്നുവെന്ന് കണ്ടെത്തി. അടുത്തിടെ സുൽഫിക്കർ കൊട്ടിയത്ത് എത്തി. ഇവിടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ കുളത്തൂപ്പുഴ സ്വദേശിയായ അനസുമായി ചേര്‍ന്ന് നാട്ടുകാരില്‍ നിന്ന് പണം പിരിച്ചു തട്ടിപ്പ് നടത്തി. സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിച്ചു. കൊട്ടിയം പൊലീസ് കുളത്തുപ്പുഴ പൊലീസിനു കൈമാറി. കുളത്തൂപ്പുഴയ്ക്കുള്ള വഴിമധ്യേ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പുറത്തിറങ്ങിയ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ പൊലീസ് പിടികൂടി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരികെ ജയിലിൽ എത്തിച്ചു.



Similar Posts