< Back
Kerala

Kerala
രാജു മണ്ഡൽ കൊലക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
|30 Nov 2023 8:54 PM IST
ബബുൽ ചന്ദ്ര ഗൊഗോയ്, അനൂപ് ബോറ എന്നിവർക്കാണ് എറണാകുളം മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്
മൂവാറ്റുപുഴ: രാജു മണ്ഡൽ കൊലക്കേസിൽ പ്രതികളായ അസം സ്വദേശികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ബബുൽ ചന്ദ്ര ഗൊഗോയ്, അനൂപ് ബോറ എന്നിവർക്കാണ് എറണാകുളം മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം വീതം നഷ്ടപരിഹാരവും നൽകണം. ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 2014 ഡിസംബറിലായിരുന്നു സംഭവം.
പെരുമ്പാവൂരിലെ താറാവ് ഫാമിൽ വച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ രാജു മണ്ഡലിനെ പ്രതികൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അസമിലേക്ക് കടന്ന് കളഞ്ഞ പ്രതികളെ പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിലുളള സംഘം അവിടെ എത്തി പിടികൂടുകയായിരുന്നു. 21 സാക്ഷികളെയും 44 രേഖകളും 13 തൊണ്ടിമുതലുകളുമാണ് വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.