< Back
Kerala
Vadakara accident
Kerala

വടകരയില്‍ 9 വയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷജീലിന് മുൻകൂർ ജാമ്യമില്ല

Web Desk
|
19 Dec 2024 12:50 PM IST

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്

കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിന് മുൻകൂർ ജാമ്യമില്ല. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ചാണ് ദൃഷാന എന്ന പെണ്‍കുട്ടി കോമയിലായത്. പുറമേരി സ്വദേശിയാണു ഷജീൽ. ഇയാൾക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തിനുശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്.



Similar Posts