< Back
Kerala
aluva police, arrest
Kerala

ആലുവയിൽ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ട് പ്രതിയുടെ പരാക്രമം

Web Desk
|
1 Jun 2023 2:02 PM IST

ഫാസ്റ്റ് ഫുഡ് കട തല്ലിത്തകർത്ത കേസിലെ പ്രതിയായ ആലുവ പട്ടേരിപ്പുറത്ത് ഫൈസലാണ് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്. കൂടുതൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

കൊച്ചി: ആലുവയില്‍ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ട് പ്രതിയുടെ പരാക്രമം. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. പൊലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു.

റെയിൽവേ സ്റ്റേഷനടുത്തെ ഫാസ്റ്റ് ഫുഡ് കട തല്ലിത്തകർത്ത കേസിലെ പ്രതിയായ ആലുവ പട്ടേരിപ്പുറത്ത് ഫൈസലാണ് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്. കൂടുതൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ കൊണ്ടുപോയ സമയത്തും ഇയാൾ വലിയ രീതിയിൽ ബഹളംവെച്ചിരുന്നു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts