< Back
Kerala
arrest,wayanad,pocsocase,latest malayalam news,പോക്സോ കേസ്,വയനാട്,ഇതരസംസ്ഥാന തൊഴിലാളി
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 58-കാരന്‍ പിടിയിൽ

Web Desk
|
25 Jan 2024 3:34 PM IST

രാജശേഖരൻ ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് കുടുംബം പൊലീസിന് നൽകിയ മൊഴി

വയനാട്: പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊഴുതന അച്ചൂർ സ്വദേശി രാജശേഖരനാണ് അറസ്റ്റിലായത് . ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇയാൾ ആക്രമിച്ചത്.

പ്രതി രാജശേഖരൻ ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് ഇരയും കുടുംബവും പൊലീസിന് നൽകിയ മൊഴി. നാലുമാസം മുമ്പ് മാത്രം വയനാട്ടിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ആയതിനാൽ ഭാഷാ പരിചയമില്ലാത്തതും സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തതും പ്രതിക്ക് അതിക്രമം തുടരാൻ തുണയായി.

ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്നാണ് വൈത്തിരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 58 കാരനായ പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 11, 12 വകുപ്പുകളും ഐ പി സി നിയമത്തിലെ 354 A വകുപ്പും അടക്കം ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ നേരത്തെയും സമാന പരാതികൾ ഉയർന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Similar Posts