< Back
Kerala
barattack,kottiyam bar counter attack, arrest,കൊട്ടിയം,ബാര്‍ തീവെച്ച സംഭവം,
Kerala

കൊട്ടിയത്ത് ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പിടിയില്‍

Web Desk
|
10 March 2024 11:43 AM IST

ജീവനക്കാര്‍ ഓടി മാറിയതിനാൽ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു

കൊല്ലം: കൊട്ടിയത്ത് ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പിടിയില്‍. തഴുത്തല സ്വദേശികളായ വിപിന്‍, വിശാഖ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെ കൊട്ടിയത്തെ ബാറില്‍ വിപിനും വിശാഖും എത്തിയിരുന്നു. ഇരുവരും മദ്യപിച്ച് ബഹളം വെച്ചു. ബാറിലെ ഗ്ലാസ്സുകള്‍ പൊട്ടിച്ചു. തുടർന്ന് ജീവനക്കാര്‍ അക്രമികളെ ബാറില്‍ നിന്ന് പുറത്താക്കി. മടങ്ങിപ്പോയ പ്രതികൾ 8 മണിയോടെ തിരികെ വന്നു. പെട്രോള്‍ നിറച്ച കുപ്പിയുമായാണ് ബാറിലെത്തിയത്. കൗണ്ടറില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന നന്ദുവിന്‍റെയും ലിബിന്‍റെയും നേര്‍ക്ക് ഇവര്‍ പെട്രോള്‍ ഒഴിച്ച് തീ വെക്കുകയായിരുന്നു.

ജീവനക്കാര്‍ ഓടി മാറിയതിനാൽ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കൗണ്ടറില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടറും പ്രിന്‍ററുകളും പണവും മറ്റു ഉപകരണങ്ങളും അടക്കം രണ്ട് ലക്ഷത്തിന് മുകളില്‍ നാശനഷ്ടം ഉണ്ടായെന്ന് ബാർ നടത്തിപ്പുകാർ പരാതി നൽകി.


Similar Posts