< Back
Kerala
വ്യക്തിഹത്യാ രാഷ്ട്രീയം ജനം സ്വീകരിക്കില്ല; ചാണ്ടി ഉമ്മന് 33,000ന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്ന് അച്ചു ഉമ്മൻ
Kerala

വ്യക്തിഹത്യാ രാഷ്ട്രീയം ജനം സ്വീകരിക്കില്ല; ചാണ്ടി ഉമ്മന് 33,000ന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്ന് അച്ചു ഉമ്മൻ

Web Desk
|
5 Sept 2023 9:49 AM IST

എൽഡിഎഫിന് അവരുടെ സ്ഥാനാർഥിയിൽ ഇത്ര വിശ്വാസമില്ലേയെന്ന് അച്ചു ഉമ്മൻ ചോദിച്ചു.

കോട്ടയം: പുതുപ്പള്ളിയുടെ നന്മയും കരുതലും ഇന്ന് തിരിച്ചറിയാൻ പോവുകയാണെന്നും എല്ലാ രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഏത് വിഷയം ചർച്ച ചെയ്താലും കോൺഗ്രസിനും സ്ഥാനാർഥിക്കും മേൽക്കൈയുള്ള സാഹചര്യമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. വോട്ട് ചെയ്യാൻ പോകവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ചികിത്സാ വിവാദമടക്കം വീണ്ടും എതിർപക്ഷം ഉയർത്തുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, എൽഡിഎഫിന് അവരുടെ സ്ഥാനാർഥിയിൽ ഇത്ര വിശ്വാസമില്ലേയെന്ന് അച്ചു ഉമ്മൻ ചോദിച്ചു. അനുഭവങ്ങളിൽ നിന്ന് നിങ്ങൾ പഠിക്കുന്നില്ലേ. വ്യക്തിഹത്യയും നുണപ്രചരണവും കൊണ്ട് നിങ്ങൾക്കെവിടെ എത്താൻ പറ്റി. ഇതൊക്കെ തിരിച്ചറിയണം.

ഇനിയെങ്കിലും രാഷ്ട്രീയം സംസാരിക്കൂ. അല്ലാതെ ചെളി വാരിയെറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയമൊന്നും ജനങ്ങൾ സ്വീകരിക്കില്ല. അവജ്ഞയോടെ തള്ളുമെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. അപ്പയുടെ റെക്കോർഡ് ഭൂരിപക്ഷമായ 33000ന് മുകളിൽ ചാണ്ടി ഉമ്മന് ഭൂരിപക്ഷം കിട്ടുമെന്നും അച്ചു ഉമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു. കുടുംബത്തോടൊപ്പമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനായി വീട്ടിൽ നിന്ന് ഇറങ്ങിയിരിക്കുന്നത്.

Similar Posts