< Back
Kerala
പുൽപ്പള്ളിയിൽ പതിനാലുകാരിക്ക്  നേരെ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ
Kerala

പുൽപ്പള്ളിയിൽ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ

Web Desk
|
17 Jan 2026 10:58 AM IST

പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്‍റെ മകൾക്ക് നേരെയാണ് ആക്രമണം

വയനാട്: വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്‍റെ മകൾക്ക് നേരെയാണ് ആക്രമണം. അയൽവാസിയായ രാജു ജോസാണ് ആക്രമിച്ചത്. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെടുകയും നൽകാത്തതിൽ പ്രകോപിതനാകുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

Updating...


Similar Posts