< Back
Kerala
കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; വഴിയാത്രക്കാരനും പരിക്ക്
Kerala

കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; വഴിയാത്രക്കാരനും പരിക്ക്

Web Desk
|
13 March 2023 6:41 PM IST

ആക്രമണം നടത്തിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കണ്ണൂർ:തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം.കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തിൽ വെച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആസിഡ് ദേഹത്ത് വീണ് വഴിയാത്രക്കാരനും പരിക്കേറ്റു.

ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തളിപ്പറമ്പിലെ കോളജ് ജീവനക്കാരനാണ് അഷ്‌കർ . തളിപ്പറമ്പ് കോടതിയിലെ ജീവനക്കാരിയാണ് ഷാഹിദ. ജോലി കഴിഞ്ഞ് ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് ആസിഡ് ആക്രമണം. ഷാഹിദയുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഷാഹിദയും പ്രതിയും ഒരുമാസം മുമ്പ് ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഷാഹിദയും അഷ്‌കറും വേർപിരിഞ്ഞെന്നും ഇതിന്‍റെ പ്രതികാരമായാണ് ആസിഡ് ആക്രമണമെന്നും പൊലീസ് പറയുന്നു.


Similar Posts