< Back
Kerala

Kerala
പാലക്കാട്ട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; നാലുപേർ അറസ്റ്റിൽ
|21 Aug 2025 10:26 PM IST
കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിൻ ബെന്നി, അമൽ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട്: പുലാപറ്റ ഉമ്മനഴിയിൽ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ബിൽഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിൻ ബെന്നി, അമൽ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യവസായിയായ ഐസക് വർഗീസിന്റെ വീട്ടിലേക്ക് ഈ 13 നാണ് ആസിഡ് ബോംബ് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കേശവ് ദേവിന് ഐസക് വർഗീസിനോട് ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.