< Back
Kerala
Acid was poured on the cow
Kerala

അയൽവാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് യുവാവിന്റെ ക്രൂരത

Web Desk
|
13 Jan 2024 5:08 PM IST

പാമ്പാടി പങ്ങട സ്വദേശിയായ ബിനോയ് ആണ് പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചത്.

കോട്ടയം: പാമ്പാടി പങ്ങടയിൽ യുവാവ് അയൽവാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് ആസിഡ് ഒഴിച്ചത്. അയൽവാസിയായ ബിനോയ് ആണ് മിണ്ടാപ്രാണിയോട് കൊടുംക്രൂരത ചെയ്തത്. ബിനോയിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Tags :
Similar Posts