< Back
Kerala

Kerala
മീറ്റർ ഇടാതെ സർവീസ്, അമിത ചാർജ്; തിരുവനന്തപുരം നഗരത്തിലെ നിയമലംഘനം നടത്തിയ ഓട്ടോകൾക്കെതിരെ നടപടി
|3 Sept 2025 5:38 PM IST
യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായും ആരോപണമുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ നിയമലംഘനം നടത്തിയ ഓട്ടോകൾക്കെതിരെ നടപടി. മീറ്റർ ഇടാതെ സർവീസ് നടത്തുന്നു, അമിതചാർജ് ഈടാക്കൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായും ആരോപണമുണ്ട്. കർശന പരിശോധനയ്ക്ക് തിരുവനന്തപുരം ആർടിഒ നിർദേശം നൽകി.