< Back
Kerala
ലൈംഗിക പീഡന പരാതി; കാസർകോട് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി

സുജിത്ത് കൊടക്കാട്

Kerala

ലൈംഗിക പീഡന പരാതി; കാസർകോട് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി

Web Desk
|
26 Jan 2025 3:34 PM IST

സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു

കാസർഗോഡ്: ലൈംഗിക പീഡന പരാതിയിൽ കാസർകോട് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. അടിയന്തര സിപിഐഎം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.

അധ്യാപകന്‍, എഴുത്തുകാരന്‍, വ്‌ളോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുജിത്ത് കൊടക്കാട്.

Similar Posts