< Back
Kerala
എൽദോസിന് നിർണായക ദിനം; കടുത്ത നടപടി ഉണ്ടാവില്ല
Kerala

എൽദോസിന് നിർണായക ദിനം; കടുത്ത നടപടി ഉണ്ടാവില്ല

Web Desk
|
22 Oct 2022 6:37 AM IST

കടുത്ത നടപടിയെടുക്കാതെ പാർട്ടിയുടെ മുഖം എങ്ങനെ രക്ഷിക്കാമെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ ചിന്ത

തിരുവനന്തപുരം: പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വം കടുത്ത നിലപാടിൽ നിന്ന് അയയുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തുമെങ്കിലും കടുത്ത നടപടിക്ക് സാധ്യതയില്ല.

തുടക്കത്തിൽ മാതൃകാപരമായ നടപടിയെന്ന് ആവർത്തിച്ചു പറഞ്ഞ നേതൃത്വം എൽദോസ് കുന്നപ്പിള്ളിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം കിട്ടിയതോടെ നേതൃത്വത്തിന്റെ ആവേശം കുറഞ്ഞു. എൽദോസിന്റെ വിശദീകരണം പരിശോധിക്കണം. കോടതി ഉത്തരവിലെ പരാമർശങ്ങൾ പഠിക്കണം തുടങ്ങിയ നിരവധി കാരണങ്ങൾ നടപടി എടുക്കുന്നത് നീട്ടാൻ നേതൃത്വം സ്വയം കണ്ടെത്തി. അച്ചടക്ക സമിതിയുമായി കൂടിയാലോചിച്ച ശേഷം നടപടിയെന്നതാണ് ഏറ്റവും അവസാനത്തെ വിശദീകരണം. കേരളത്തിൽ തിരികെ എത്തിയ കെ സുധാകരൻ ഇന്ന് നേതാക്കളുമായി ആശയ വിനിമയം നടത്തും.

തുടർന്ന് എൽദോസിന്റെ കൂടി വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കടുത്ത നടപടിയെടുക്കാതെ പാർട്ടിയുടെ മുഖം എങ്ങനെ രക്ഷിക്കാമെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ ചിന്ത.

തിരുവനന്തപുരം: പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വം കടുത്ത നിലപാടിൽ നിന്ന് അയയുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തുമെങ്കിലും കടുത്ത നടപടിക്ക് സാധ്യതയില്ല.തുടക്കത്തിൽ മാതൃകാപരമായ നടപടിയെന്ന് ആവർത്തിച്ചു പറഞ്ഞ നേതൃത്വം എൽദോസ് കുന്നപ്പിള്ളിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം കിട്ടിയതോടെ നേതൃത്വത്തിന്റെ ആവേശം കുറഞ്ഞു. എൽദോസിന്റെ വിശദീകരണം പരിശോധിക്കണം. കോടതി ഉത്തരവിലെ പരാമർശങ്ങൾ പഠിക്കണം തുടങ്ങിയ നിരവധി കാരണങ്ങൾ നടപടി എടുക്കുന്നത് നീട്ടാൻ നേതൃത്വം സ്വയം കണ്ടെത്തി. അച്ചടക്ക സമിതിയുമായി കൂടിയാലോചിച്ച ശേഷം നടപടിയെന്നതാണ് ഏറ്റവും അവസാനത്തെ വിശദീകരണം. കേരളത്തിൽ തിരികെ എത്തിയ കെ സുധാകരൻ ഇന്ന് നേതാക്കളുമായി ആശയ വിനിമയം നടത്തുംതുടർന്ന് എൽദോസിന്റെ കൂടി വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കടുത്ത നടപടിയെടുക്കാതെ പാർട്ടിയുടെ മുഖം എങ്ങനെ രക്ഷിക്കാമെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ ചിന്ത.
Similar Posts