< Back
Kerala
ഐഎൻഎൽ നേതാക്കൾക്കെതിരെ കൂട്ടനടപടി
Kerala

ഐഎൻഎൽ നേതാക്കൾക്കെതിരെ കൂട്ടനടപടി

Web Desk
|
23 Aug 2021 12:38 PM IST

ജില്ലാതല മെമ്പർഷിപ്പ് വിതരണ ചടങ്ങിൽ പ്രതിഷേധിച്ചവർക്ക് എതിരെയാണ് നടപടി

ഐഎൻഎൽ കാസർകോട് ജില്ലാ കമ്മറ്റിയിൽ നേതാക്കൾക്കെതിരെ കൂട്ടനടപടി. ജില്ലാതല മെമ്പർഷിപ്പ് വിതരണ ചടങ്ങിൽ പ്രതിഷേധിച്ചവർക്കെതിരെ ആണ് നടപടി. ജില്ലാ ഭാരവാഹികളായ ഇക്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി ഉൾപ്പെടെയുള്ളവരെയാണ് ഭാരവാഹിത്വത്തിൽ നിന്നും നീക്കിയത്.

ഐഎന്‍എല്ലില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞാണ് ഈ നേതാക്കള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താമ്മേളനത്തില്‍ ഐഎന്‍എല്ലിനെ രക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇവര്‍ പറയുകയുണ്ടായി. തങ്ങള്‍ ഇരുപക്ഷത്തുമില്ലെന്നും ഇവര്‍ വിശദീകരിച്ചു. പിന്നാലെയാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്. ഇവരുടെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്ന് മേല്‍ഘടകത്തോട് ശിപാര്‍ശ ചെയ്തു.

Related Tags :
Similar Posts