< Back
Kerala

Kerala
മാനസിക പീഡനമെന്ന വിദ്യാർഥിയുടെ പരാതി: കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവിക്കെതിരെ നടപടി
|20 Jan 2025 3:18 PM IST
പിജി വിദ്യാർഥിയായ വിനീത് നൽകിയ പരാതിയിലാണ് നടപടി
കോട്ടയം: മാനസിക പീഡനമെന്ന വിദ്യാർഥിയുടെ പരാതിയിൽ കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവിയായ ഡോ. ലിസാ ജോണിനെതിരെ നടപടി. ലിസാ ജോണിനെ എറണാകുളം മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. മാനസിക പീഡനം ആരോപിച്ച് പിജി വിദ്യാർഥിയായ വിനീത് നൽകിയ പരാതിയിലാണ് നടപടി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഡോ. ലിസാ ജോണിന് വീഴ്ച പറ്റിയതായി കണ്ടെത്തുകയായിരുന്നു.
ലിസാ ജോണിനെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരൻ ഡോ. വിനീത് പറഞ്ഞു. കടുത്ത മാനസക പീഡമാണ് നേരിട്ടതെന്നും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും ഇനി ഒരു വിദ്യാർഥിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും വിനീത് മീഡിയവണിനോട് പറഞ്ഞു.