< Back
Kerala

Kerala
നവകേരള സദസ്സ് അവലോകന യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെതിരെ നടപടി
|17 Nov 2023 4:18 PM IST
തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് അനിൽകുമാറിനാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്
എറണാകുളം: നവകേരള സദസ്സ് അവലോകന യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെതിരെ നടപടി. തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് അനിൽകുമാറിനാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.
അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. വിശദീകരണം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. ജില്ലാ കോൺഗ്രസ് നേതൃത്വത്തിൻ്റെതാണ് നടപടി.

