< Back
Kerala
തമിഴ്നാട്ടിൽ നിന്നുള്ള അരിക്കടത്തിന് കൂട്ടുനിന്ന് രണ്ടു സിപിഎം നേതാക്കൾക്കെതിരെ നടപടി
Kerala

തമിഴ്നാട്ടിൽ നിന്നുള്ള അരിക്കടത്തിന് കൂട്ടുനിന്ന് രണ്ടു സിപിഎം നേതാക്കൾക്കെതിരെ നടപടി

Web Desk
|
29 July 2022 9:30 PM IST

ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ.

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്നുള്ള അരിക്കടത്തിന് കൂട്ടുനിന്ന് രണ്ടു സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ നടപടി.

CPM വാളയാർ ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്പറുമായ ആൽബർട്ട് എസ് കുമാർ, വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ.

റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് കേരള അതിർത്തിയായ വാളയാർ. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആൽബർട്ട് കുമാറും ശിവയുമാണ്. എത്ര ക്വിൻറൽ അരി വേണമെങ്കിലും സുരക്ഷിതമായി പാലക്കാട് ജില്ല കടത്തിത്തരാമെന്നാണ് ഇരുവരുടേയും വാഗ്ധാനം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകിയാണ് കടത്തെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

Similar Posts