< Back
Kerala
52 ലിറ്റർ മദ്യവുമായി ആക്ഷൻ ഹീറോ ബിജു താരം  പിടിയിൽ
Kerala

52 ലിറ്റർ മദ്യവുമായി 'ആക്ഷൻ ഹീറോ ബിജു' താരം പിടിയിൽ

ലിസി. പി
|
18 Feb 2026 5:25 PM IST

മദ്യം വില്‍ക്കാന്‍ ഉപയോഗിച്ച വാഹനവും എക്സൈസ് പിടിച്ചെടുത്തു

കൊച്ചി: 52 ലിറ്റർ മദ്യവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് 'അല്‍കു' എന്ന ഷെഫീഖ് എക്സൈസ് പിടിയിലായി. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് അല്‍കു പിടിയിലായത്. എറണാകുളം ടൗൺ പരിസരങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നൽകുന്നയാളാണ് ഇയാളെന്നും എക്സൈസ് പറയുന്നു.15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 58 ബോട്ടിൽ ബിയറും (37.7 ലിറ്റർ) ഇയാളുടെ പക്കലില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് 'ആക്ഷന്‍ ഹീറോ ബിജു'വടക്കം നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യ വില്പനയിലൂടെ ലഭിച്ച പേരായിരുന്നു 'അൽകു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എറണാകുളം ടൗണിലെ യുവാക്കൾ, ടാക്സി തൊഴിലാളികൾ എന്നിവരുമായി സൗഹൃദമുണ്ടാക്കിയെടുക്കുകയും മദ്യം ആവശ്യമുള്ളവർക്ക് സ്വന്തം വാഹനത്തില്‍ എത്തിച്ചുകൊടുക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റേഞ്ച് ഇന്‍സ്പെക്ടര്‍ ആർ.അഭിരാജ്, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് അനീഷ് കെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായസി ജി.അമൽദേവ് , ജിബിനാസ്,വി.എച്ച് പ്രവീൺകുമാർ , കനകാ എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Similar Posts