< Back
Kerala

Kerala
എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടി: ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാല
|13 July 2024 3:46 PM IST
കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയർ പി സാജിദിന്‍റെ സസ്പെൻഷന്‍ ഗവർണർ റദ്ദാക്കിയിരുന്നു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയർ പി. സാജിദിനെ സസ്പെൻഡ് ചെയ്തത് റദ്ദാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്. സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് വിളിച്ചു ചേർത്ത അവസാന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
2020 ലാണ് പി. സാജിദിനെ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും അഞ്ചു വർഷത്തേക്ക് ജൂനിയർ എഞ്ചിനീയറായി തരം താഴ്ത്തുകയും ചെയ്തത്. സിൻഡിക്കേറ്റിൻ്റെ ഈ തീരുമാനം ചാൻസലർ റദ്ദാക്കുകയായിരുന്നു. ഇതിനെതിരേയാണ് സർവകലാശാലയുടെ നീക്കം.