< Back
Kerala

Kerala
ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ
|19 Jan 2025 12:01 PM IST
മധ്യമേഖല ജയിൽ DIG, ജയിൽ സൂപ്രണ്ട് എന്നിവർക്കെതിരെ നടപടിയെടുത്തേക്കും
എറണാകുളം: ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ. മധ്യമേഖല ജയിൽ DIG പി. അജയകുമാറിനെതിരെയും ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനെതിരെയും നടപടിയെടുത്തേക്കും. ജയിൽ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് അഭ്യന്തര വകുപ്പിന് കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
മധ്യമേഖല ഡിഐജി ജയിലിൽ എത്തുകയും സൂപ്രണ്ടിൻ്റെ മുറിയിൽ വെച്ച് മറ്റു ചിലരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയെന്നും, ബോബിക്ക് വീട്ടിലേക്ക് വിളിക്കാൻ സ്വന്തം മൊബൈൽ ഫോൺ നൽകിയെന്നുമാണ് ആരോപണങ്ങൾ.