
കേരള സർവകലാശാല ജോ.രജിസ്ട്രാർക്കെതിരെ നടപടി;പി. ഹരികുമാറിനെ ചുമതലയിൽ നിന്ന് മാറ്റി
|രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകി
തിരുവനന്തപുരം:കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി താൽക്കാലിക വി സി സിസ തോമസ്. മിനി കാപ്പന് ജോയിന്റ് രജിസ്ട്രാറുടെ ചുമതല നൽകി.മറ്റൊരു ജോയിന്റ് രജിസ്ട്രാറായ ഹേമ ആനന്ദിനാണ് ഭരണ വിഭാഗം ചുമതല നല്‍കിയിരിക്കുന്നത്.
വി സി സിസ തോമസ് വിശദീകരണം തേടിയതിന് പിന്നാലെ ഹരികുമാർ അവധിയിൽ പ്രവേശിച്ചിരുന്നു. രജിസ്ട്രാറുടെസസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ രണ്ടാഴ്ച സാവകാശവും ചോദിച്ചിരുന്നു.
അതേസമയം,കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ ആവശ്യപ്പെട്ടു. ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ വി സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നതിന് പിന്നാലെ രജിസ്ട്രാർ കെ എസ് അനിൽകുമാർ സർവകലാശാലയിലെത്തി ജോലിയില്‍ പ്രവേശിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ചുമതല ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ക്കെതിരെ ആലോചിച്ചശേഷം നടപടിയെന്ന് താൽക്കാലിക വി.സി ഡോ. സിസാ തോമസ് അറിയിച്ചു.