< Back
Kerala
ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ നടപടി; വീഴ്ച വരുത്തിയ അധ്യാപികയെ ചുമതലയിൽ നിന്ന് മാറ്റി
Kerala

ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ നടപടി; വീഴ്ച വരുത്തിയ അധ്യാപികയെ ചുമതലയിൽ നിന്ന് മാറ്റി

Web Desk
|
4 Dec 2025 9:37 PM IST

കേരള സർവകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ബോട്ടണി പരീക്ഷയിലാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ നടപടി. ഗുരുതരമായ പിഴവാണുണ്ടായതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വിലയിരുത്തി. വീഴ്ച വരുത്തിയ അധ്യാപികയെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതലയില്‍ നിന്ന് മാറ്റി. ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച പരീക്ഷ റദ്ദാക്കി. ജനുവരി 13ന് വീണ്ടും പരീക്ഷ നടത്തും.

അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ബോട്ടണി പരീക്ഷയിലാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്. എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് പരീക്ഷയില്‍ 2021 ഡിസംബറിലെ ചോദ്യപേപ്പര്‍ ഉപയോഗിക്കുകയായിരുന്നു.

Similar Posts