< Back
Kerala

Kerala
'ചരിത്ര പാഠ പുസ്തകങ്ങളിൽ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് ഒഴിവാക്കാൻ നടപടി വേണം': മീനാക്ഷി
|19 Nov 2025 8:55 AM IST
''തൊട്ടുകൂടായ്മ എന്ന പദം തന്നെ ചെറുപ്പം മുതൽ അലോസരപ്പെടുത്തിയിരുന്നു''
കൊച്ചി: ചരിത്ര പാഠ പുസ്തകങ്ങളിൽ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് ഒഴിവാക്കാൻ നടപടി വേണമെന്ന് നടിയും ടെലിവിഷൻ അവതാരകയുമായ മീനാക്ഷി.
തൊട്ടുകൂടായ്മ എന്ന പദം തന്നെ ചെറുപ്പം മുതൽ അലോസരപ്പെടുത്തിയിരുന്നു. ദലിതർ "തൊട്ടുകൂടാത്തവർ " എന്ന് തെറ്റിദ്ധരിക്കപ്പെട്ട കാര്യം പാഠപുസ്തകങ്ങളിൽ രേഖപ്പെടുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് നിയമ നടപടികൾ ആലോചിക്കുകയാണെന്നും മീനാക്ഷി മീഡിയവണിനോട് വ്യക്തമാക്കി.
ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ മീനാക്ഷി ജാതി പിരിമിഡ് പഠിക്കുന്നതിനെപ്പറ്റി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചർച്ചയായിരുന്നു.
Watch Video Report