< Back
Kerala
kb ganesh kumar
Kerala

ഒരേ റൂട്ടിലുള്ള സ്വകാര്യ ബസുകൾക്ക് 10 മിനിറ്റ് ഇടവേളയിൽ മാത്രം പെര്‍മിറ്റ്; കെ.ബി ഗണേഷ് കുമാര്‍

Web Desk
|
6 May 2025 6:46 PM IST

ജനങ്ങളുടെ ജീവനാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസുകൾക്ക് 10 മിനിറ്റ് ഇടവേളയിൽ മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ. ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്ടി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. ജനങ്ങളുടെ ജീവനാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു.

Updating...



Similar Posts