< Back
Kerala

Kerala
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ
|14 Oct 2024 6:53 AM IST
കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: നടൻ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടന്റെ അറസ്റ്റ്. കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.കേസിൽ ബാലയുടെ മാനേജർ രാജേഷ് രണ്ടാം പ്രതിയും സുഹൃത്ത് അനന്തകൃഷ്ണൻ മൂന്നാം പ്രതിയുമാണ്.
അതേസമയം കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ബാലയുടെ അഭിഭാഷകയായ ഫാത്തിമ സിദ്ദീഖ് പറഞ്ഞു. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നുവെന്നും ഫാത്തിമ പറഞ്ഞു.