< Back
Kerala

Kerala
നടന്‍ ഇന്ദ്രന്‍സിന്‍റെ മാതാവ് അന്തരിച്ചു
|7 April 2022 11:06 AM IST
തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നു പുലര്‍ച്ചയോടെയായിരുന്നു അന്ത്യം
നടന്‍ ഇന്ദ്രന്‍സിന്‍റെ അമ്മ ഗോമതി അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നു പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസായിരുന്നു.
കുറച്ചുനാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 5 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.