< Back
Kerala

Kerala
മികച്ച നടനുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് നടൻ ജയസൂര്യ
|16 Oct 2021 3:58 PM IST
'വെള്ളം' സിനിമയിലെ അഭിനയത്തിലൂടെയാണ് ജയസൂര്യ 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്
മികച്ച നടനുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് നടൻ ജയസൂര്യ. 'വെള്ളം' സിനിമയിലെ അഭിനയത്തിലൂടെയാണ് ജയസൂര്യ 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണ് നേട്ടമെന്നും 'വെള്ളം' സിനിമയിലൂടെ സമൂഹത്തിനു വലിയൊരു സന്ദേശം നൽകാനായെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യക്കൊപ്പം മാധ്യമങ്ങളെ കണ്ടിരുന്നു.