< Back
Kerala
actor krishnaprasad and GR Anil
Kerala

നെല്ലിന്റെ പണം കിട്ടിയത് വായ്പയായി, സമരം തനിക്ക് വേണ്ടി അല്ല പതിനായിരക്കണക്കിന് കർഷകർക്ക് വേണ്ടി; കൃഷ്ണപ്രസാദ്

anjala
|
31 Aug 2023 11:01 AM IST

ഒരു സമരത്തിലും തന്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ല, ഞങ്ങളുടെ നെൽകർഷക സമിതിയിൽ ഭൂരിപക്ഷം പേരും ഇടതുപക്ഷക്കാരാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

നെല്‍കര്‍ഷകരുടെ പ്രശ്നം ഉന്നയിച്ചുള്ള നടന്‍ ജയസൂര്യയുടെ പ്രസംഗത്തിനുള്ള മറുപടിയില്‍ ഭക്ഷ്യമന്ത്രി മന്ത്രി ജി.ആർ. അനിൽ നടത്തിയ പരാമര്‍ശത്തിനെതിരെ നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് പ്രതികരിച്ചു. തനിക്ക് പണം കിട്ടാത്തതിലല്ല, പണം കിട്ടാനുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമരം ചെയ്തതെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. മീഡിയവണിനോടായിരുന്നു നടന്റെ പ്രതികരണം. തനിക്ക് പണം കിട്ടിയെന്നും വായ്പയായിട്ടാണ് കിട്ടിയതെന്നും നടൻ പറഞ്ഞു. ഒരു സമരത്തിലും തന്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ല, ഞങ്ങളുടെ നെൽകർഷക സമിതിയിൽ ഭൂരിപക്ഷം പേരും ഇടതുപക്ഷക്കാരാണെന്നും നടൻ പറഞ്ഞു.


Similar Posts