< Back
Kerala

Kerala
'വ്യക്തിപരമായി നല്ല സുഹൃത്ത്, ദീർഘനാളത്തെ ബന്ധം': അനുശോചിച്ച് മോഹൻലാൽ
|1 Oct 2022 10:29 PM IST
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ വ്യക്തിയെന്നും മോഹൻലാൽ
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. വ്യക്തിപരമായി നല്ല സുഹൃത്തായിരുന്നു കോടിയേരി എന്നും ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി എന്നും ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിലൂടെ മോഹൻലാൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട.