< Back
Kerala
Actor mukesh may be LDF Candidate from Kollam
Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് നടൻ മുകേഷിന്റെ പേര് നിർദേശിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

Web Desk
|
17 Feb 2024 6:21 PM IST

നിലവിൽ കൊല്ലം എം.എൽ.എയാണ് മുകേഷ്

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നടൻ മുകേഷ് എൽ.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന് സൂചന. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആണ് മുകേഷിന്റെ പേര് നിർദേശിച്ചത്. ഏകകണ്ഠമായ തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിക്കും. മന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

നിലവിൽ കൊല്ലം എം.എൽ.എയാണ് മുകേഷ്. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. നിലവിലെ എം.പിയായ എൻ.കെ പ്രേമചന്ദ്രൻ തന്നെയായിരിക്കും കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർഥിയെന്നാണ് സൂചന.

Similar Posts