< Back
Kerala
പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്‍റെ താൽകാലിക ചുമതല
Kerala

പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്‍റെ താൽകാലിക ചുമതല

Web Desk
|
3 Sept 2024 8:22 PM IST

രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം

തിരുവനന്തപുരം: നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽകാലിക ചുമതല. ലൈംഗികാരോപണ പരാതിക്കു പിന്നാലെ സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നിലവിലെ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ.

നവംബറിൽ സിനിമ കോൺക്ലേവ്, ഡിസംബറിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള, ചലച്ചിത്രമേളയ്ക്ക് മുമ്പ് നടത്തേണ്ട സംസ്ഥാന പുരസ്കാര വിതരണം അടക്കം വരാനിരിക്കുന്ന മാസങ്ങൾ ചലച്ചിത്ര അക്കാദമിക്ക് നിർണായകമാണ്. ഇതിനിടെയാണ് പ്രേംകുമാറിനെ ചുമതല ഏൽപ്പിക്കുന്നത്. 2022 ലാണ് പ്രേംകുമാർ അക്കാദമിയുടെ വൈസ് ചെയർമാനായി ചുമതലയേറ്റത്. ഇതാദ്യമായാണ് സംവിധായകനല്ലാത്ത ഒരാള്‍ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നത്.



Similar Posts