< Back
Kerala

ഷഹീന്‍,റാഷിന്‍,സിദ്ദിഖ്
Kerala
നടൻ സിദ്ദിഖിന്‍റെ മകൻ അന്തരിച്ചു
|27 Jun 2024 10:09 AM IST
കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കൊച്ചി: നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു.ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.
നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്. കഴിഞ്ഞ നവംബറില്‍ റാഷിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഷഹീന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.