< Back
Kerala
പോക്‌സോ കേസിൽ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം
Kerala

പോക്‌സോ കേസിൽ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

Web Desk
|
15 July 2022 10:52 AM IST

സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം

കൊച്ചി: പോക്‌സോ കേസിൽ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കുട്ടികൾക്ക് മുൻപിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിലാണ് ജാമ്യം അനുവദിച്ചത്.

സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.സ്വഭാവ വൈകൃതത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് ശ്രീജിത്ത് രവിയുടെ ഭാര്യയും പിതാവും സത്യവാങ്മൂലം സമർപ്പിക്കണം എന്നും കോടതി നിർദേശിച്ചു. ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ഫ്‌ളാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി എന്നതായിരുന്നു കേസ്.

തൃശ്ശൂര്‍ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്കുനു. കുട്ടികൾ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സമീപത്തെ സിസിടിവികൾ പരിശോധിച്ചാണ് പൊലീസ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. പാലക്കാട് ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‍കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് ഇയാൾ അറസ്റ്റിലായത്.

Similar Posts