< Back
Kerala

Kerala
നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
|8 May 2025 3:19 PM IST
താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി
കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത് . താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം താരത്തെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്.
നേരത്തെ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു നടപടി. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം.