Kerala
Actor,MP Suresh Gopi reacts to Dr. Vandanas murder
Kerala

നിങ്ങളുടെ പെങ്ങളുടെ മകളായിരുന്നെങ്കിൽ അവിടെ ഇട്ടിട്ടുപോകുമായിരുന്നോ? പൊലീസിനെതിരെ സുരേഷ് ഗോപി

Web Desk
|
11 May 2023 12:30 PM IST

'ഡോക്ടറെ അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു'

കോട്ടയം: ഡോ.വന്ദനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഡോക്ടറെ അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങളുടെ പെങ്ങൾടെ മകളാണ് എന്ന ബോധ്യം ഉണ്ടായിരുന്നെങ്കിൽ ഉദ്യോഗസ്ഥര്‍ അവിടെ ഇട്ടിട്ടുപോകുമോ? അവിടെ നിയമം പറയുമായിരുന്നോ? ഇതാണ് എനിക്ക് ഉദ്യോഗസ്ഥരോട് പറയാനുള്ളത്. ഇത് മനപ്പൂര്‍വം വിട്ടകൊടുത്ത ജീവനാണ്‌.സർക്കാർ ഓഫീസിൽ ഉൾപ്പെടെ ജീവനക്കാർക്ക് അക്രമം നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി പ്രതിവിധി കണ്ടെത്തണമെനനും സുരേഷ് ഗോപി പറഞ്ഞു.


Similar Posts