< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കിയില്ല
|28 Feb 2024 11:16 AM IST
സർക്കാറിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ദീലിപിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല. ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹരജി ഹൈക്കോടതി തീർപ്പാക്കിയത്.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിൻ്റെ പ്രധാനപ്പെട്ട ആരോപണം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.