< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്: അന്വേഷണം എപ്പോൾ പൂർത്തിയാവുമെന്ന് കോടതി
|22 Feb 2022 3:39 PM IST
കേസിൽ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം എപ്പോൾ പൂർത്തയാവുമെന്ന് കോടതി. അന്വേഷണം ഇപ്പോൾ തന്നെ രണ്ട് മാസം പിന്നിട്ടെന്നും ഇനി എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഏതാനും ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രണ്ട് മാസം കൂടി സമയം വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണം ഇപ്പോൾ തന്നെ രണ്ട് മാസം പിന്നിട്ടെന്ന് കോടതി പറഞ്ഞു. കേസിൽ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. കേസ് നീട്ടിക്കൊണ്ടുപോവാൻ വേണ്ടിയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം.