< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന് നോട്ടീസയക്കാൻ ഹൈക്കോടതി നിർദേശം
|9 Nov 2022 12:52 PM IST
നേരെത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചയച്ചിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ നോട്ടീസയക്കാൻ നിർദേശം. അഭിഭാഷകൻ മുഖേന ദിലീപിന് നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം.
നേരെത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കാൻ നിർദേശിച്ചത്.സാക്ഷികളെ സ്വാധീനിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിചാരണ കോടതി തള്ളിയതോടെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ആണ് അപ്പീൽ പരിഗണിച്ചത്. ഹരജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.