< Back
Kerala

Kerala
നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി; പുതിയ സാക്ഷികളെയുൾപ്പെടെ വിസ്തരിക്കാൻ ഉത്തരവ്
|17 Jan 2022 10:49 AM IST
രേഖകൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു
നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെയുൾപ്പെടെ വിസ്തരിക്കാൻ ഉത്തരവ്. അഞ്ചു പുതിയ സാക്ഷികളുൾപ്പെടെ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തിരിക്കും. രേഖകൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
കേസിൽ10 ദിവസത്തിനകം പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതിനിർദേശിച്ചു. നേരത്തെ കേസിലെ രണ്ടു പ്രോസിക്യൂട്ടർമാർ രാജിവെച്ചു പോയ സാഹചര്യത്തിലാണ് വീണ്ടും പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കോടതി നിർദേശം നൽകിയത്. പ്രതികളുടെ മൊബൈൽ ആപ്ലിക്കേഷൻ ഫോം പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.